ദോഹ: ഗൾഫ് സഹകരണ കൗൺസി (GCC) ലിന്റെ മൂന്നാമത് ബീച്ച് ഗെയിംസിന് ഒമാനിലെ മസ്കറ്റിൽ തുടക്കം കുറിച്ചു. ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, യു എ ഇ ബഹ്റൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് 300-ലധികം പുരുഷ-വനിതാ അത്ലറ്റുകളാണ് മത്സരിക്കുന്നത്. ......

കൊച്ചി: രാജ്യത്തിന്റെ കപ്പല്‍ നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൂതന യന്ത്രങ്ങള്‍ അനാച്ഛാദനം ചെയ്യുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിങ് ആന്‍ഡ് ജലപാത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ കൊച്ചിന് കപ്പല്‍ശാല (സി.എസ്.എല്‍.) സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' ദര്‍ശനം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമാണ് നീക്കമാണിതെന്ന് സോനോവാള്‍ അഭിപ്രായപ്പെട്ടു.സിഎസ്എല്ലിന്റെ കപ്പല്‍ നിര്‍മ്മാണ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന നൂതന ഇന്‍ഡസ്ട്രി 4.0-റെഡി സൗകര്യമായ പ്രോആര്ക്ക് സിഎന്‍സി പ്ലാസ്മ കം ഓക്സി ഫ്യുവല്‍ പ്ലേറ്റ് കട്ടിംഗ് മെഷീന് ഷിപ്പിംഗ് മന്ത്രി ഉദ്ഘാടനം ചെയ്തു.പൂര്‍ണ്ണമായും എല്‍ഒടി-സജ്ജീകരിച്ച ഈ സിസ്റ്റം, ഷിപ്പ് ബില്‍ഡിംഗ് ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് പോളിസി (എസ്ബിഎഫ്എപി) 2.0 യുടെ ഭാഗമായി തത്സമയ നിരീക്ഷണം, പ്രവചന അറ്റകുറ്റപ്പണി, ഉല്പാദന കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നിവയ്ക്ക് സഹായമാണ്.ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണത്തിലും ഹരിത സമുദ്ര യാത്രയിലും ഒരു പരിവര്‍ത്തനാത്മക കുതിച്ചുചാട്ടത്തിന് ഉതകുന്നതാണ് ഇന്‍ഡസ്ട്രി 4.0-റെഡി സൗകര്യങ്ങളുംം ഗ്രീന്‍ ടഗ് ട്രാന്സിഷന് പ്രോഗ്രാമുമെന്ന് ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ദര്‍ശനത്തിന് കീഴില്‍, സമുദ്രമേഖലയിലെ നവീകരണം, സുസ്ഥിരത, ആഗോള മത്സരശേഷി എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നു.ഹൈബ്രിഡ്, ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ടഗ്ഗുകളുടെ തദ്ദേശീയ വികസനം വെറുമൊരു സാങ്കേതിക പുരോഗതിമാത്രമല്ല, മറിച്ച് ആഗോള ഹരിത സമുദ്ര പ്രവര്‍ത്തങ്ങള്‍ നയിക്കാനുള്ള ഇന്ത്യയുടെ ശേഷിയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ഗ്രീന്‍ ടഗ് ട്രാന്സിഷന് പ്രോഗ്രാം (ജിടിടിപി) പ്രകാരം വികസിപ്പിക്കുന്ന രണ്ട് ഗ്രീന്‍ ടഗ്ഗുകളുടെ സ്റ്റീല്‍ കട്ടിംഗ് ചടങ്ങിലും കേന്ദ്രമന്ത്രി അധ്യക്ഷത വഹിച്ചു.
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലായി ആകെ 16 കപ്പലുകള്‍ ആസൂത്രണം ചെയ്തിട്ടുള്ള ഈ ഹൈബ്രിഡ്, ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ടഗ്ഗുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാണ് സിഎസ്എല്‍. ......
മാലിന്യ ശേഖരണത്തില്‍ മാത്രമല്ല പുനരുപയോഗത്തിലും കേരളം മാതൃക കേരളം മാലിന്യ സംസ്കരണ രംഗത്ത് മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ......
തിരുവനന്തപുരം : മാലിന്യ സംസ്കരണ രംഗത്ത് കേരളത്തിന്റെ മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വൃത്തി 2025 ദേശീയ കോണ്‍ക്ലേവ് ഏപ്രില്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളം കൈവരിച്ച മികച്ച നേട്ടങ്ങളും, വികസിപ്പിച്ച മാതൃകകളും, പരീക്ഷിച്ച് വിജയം കണ്ട സാങ്കേതിക വിദ്യകളും, നാടിന്റെ വൃത്തിക്കായി പണിയെടുത്ത വ്യക്തികളും, സംഘടനകളും തുടങ്ങി എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരുടെ ആശങ്കകളും ആശയങ്ങള്‍ വരെ ചര്‍ച്ച ചെയ്യാനാണ് കോണ്‍ക്ലേവിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ......
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ഏപ്രില്‍ 10 മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പൂര്‍ണ്ണസജ്ജമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കെ സ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളിലേക്ക് വിന്യസിക്കുന്നതിന്റെ ഉദ്ഘാടനം ഏപ്രില്‍ 10ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ......
കൊച്ചി : കൊച്ചി മെട്രോയുടെ പാലാരിവട്ടത്തു നിന്ന് ഇന്‍ഫോപാര്‍ക്കിലേക്കുള്ള രണ്ടാം ഘട്ട നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. 307 പൈലുകള്‍ സ്ഥാപി്ച്ചുകഴിഞ്ഞു. ......
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എഐI പവേര്‍ഡ് ഒഎന്‍ഡിസി ഇന്റഗ്രേറ്റഡ് ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ കിരാനപ്രോ റീട്ടെയില്‍ മേഖലയിലെ പ്രമുഖരായ എലൈറ്റ് സൂപ്പര്‍മാര്‍ക്കറ്റുമായി സഹകരണത്തില്‍. ഈ സഹകരണം രാജ്യത്തെ ആദ്യത്തെ നോ-കമ്മീഷന് മോഡലാണ്. ......
കൊച്ചി - വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ വഖഫ് അധിനിവേശത്തിനിരയായി കുടിയിറക്കപ്പെടേണ്ട അവസ്ഥയിൽ കഴിഞ്ഞ മുനമ്പത്തുൾപ്പടെയുള്ള ആയിര കണക്കിന് പേരെ സുരക്ഷിതമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി പ്രകടിപ്പിച്ചു കൊണ്ട് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നന്ദി മോദി - ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും.
മുനമ്പത്ത് ഏപ്രിൽ 9 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന ബഹുജന കൂട്ടായ്മ കേന്ദ്ര ന്യൂനപക്ഷകാര്യ- പാർലമെന്ററികാര്യമന്ത്രി . കിരൺ റിജിജു ഉദ്ഘാടനം ചെയ്യുമെന്ന് എൻ.സി.എ, സംസ്ഥാന സഹകൺവീനറും ബി ജെ പി ദേശീയ നിർവ്വാഹകസമിതിയംഗവുമായ പി.കെ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സമുദ്രത്തെയും സമുദ്ര ഉല്പന്നങ്ങളെയും കുറിച്ച് ‘ഇൻറർനാഷ്ണൽ കോൺഫറൻസ് ഓൺ മറൈൻ ബയോഡൈവേഴ്സിറ്റി, ജീനോമിക്സ്, ആൻറ് സസ്റ്റെയിനബിൾ ഡെവലപ്മെൻറ്’ (ICMBGSD ‘2025) അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. കുസാറ്റിലെ സമുദ്ര ജീവശാസ്ത്രം, മൈക്രോബയോളജി & ബയോകെമിസ്ട്രി വിഭാഗം, ഭൂമിശാസ്ത്ര മന്ത്രാലയത്തിന്റെ ദേശീയ ധ്രുവ സഞ്ചാര സമിതിയായ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (NCPOR), കുസാറ്റ്–NCPOR പോളാർ സയൻസസ് സെന്റർ എന്നിവയുടെ സഹകരണത്തിൽ ഏപ്രിൽ 9 മുതൽ 11 വരെ സ്കൂൾ ഓഫ് മറൈൻ സയൻസസ് ക്യാമ്പസ് വെച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്
ഏപ്രിൽ 9 ന് രാവിലെ 10 മണിക്ക് ഫോർഷോർ റോഡിലുള്ള സിഫ്നെറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഭൗമശാസ്ത്ര മന്ത്രാലയത്തിൻറെ ദേശീയ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് സെന്ററിന്റെ ഡയറക്ടർ ഡോ. തമ്പാൻ മേലോത്ത് ഉദ്ഘാടനം ചെയ്യും. ......